Quran Quote  : 

Quran-33:26 Surah Malyalam Translation,Transliteration and Tafsir(Tafseer).

????????? ????????? ??????????? ????? ?????? ?????????? ??? ???????????? ???????? ??? ??????????? ????????? ???????? ??????????? ????????????? ????????

വേദക്കാരില്‍ നിന്ന് അവര്‍ക്ക് (സത്യനിഷേധികള്‍ക്ക്‌) പിന്തുണ നല്‍കിയവരെ അവരുടെ കോട്ടകളില്‍ നിന്ന് അവന്‍ ഇറക്കിവിടുകയും അവരുടെ ഹൃദയങ്ങളില്‍ അവന്‍ ഭയം ഇട്ടുകൊടുക്കുകയും ചെയ്തു.(17) അവരില്‍ ഒരു വിഭാഗത്തെ നിങ്ങളതാ കൊല്ലുന്നു. ഒരു വിഭാഗത്തെ നിങ്ങള്‍ തടവിലാക്കുകയും ചെയ്യുന്നു.

Surah Ayat 26 Tafsir (Commentry)


17) മദീന നിവാസികളുടെ നേര്‍ക്ക് വെളിയില്‍ നിന്ന് ആക്രമണമുണ്ടായാല്‍ മുസ്‌ലിംകളോടൊപ്പം നിന്ന് ശത്രുക്കള്‍ക്കെതിരെ പൊരുതിക്കൊള്ളാമെന്ന് കരാര്‍ ചെയ്തവരായിരുന്നു മദീനയിലെ ബനൂഖുറൈദ്വഃ എന്ന യഹൂദഗോത്രക്കാര്‍. എന്നാല്‍ സംഘടിത കക്ഷികളുടെ സൈന്യശേഖരം മദീനഃ വളഞ്ഞപ്പോള്‍ അവര്‍ ശത്രുക്കളുടെ ഒറ്റുകാരായി മാറുകയാണുണ്ടായത്. വഞ്ചകന്മാരായ യഹൂദന്‍മാരെ മദീനയില്‍ തുടരാനനുവദിക്കുന്ന പക്ഷം മുസ്‌ലിം സമൂഹത്തിന്റെ സുരക്ഷിതത്വത്തിന് ഒരു സ്ഥിരം ഭീഷണിയായിരിക്കുമെന്ന് മനസ്സിലാക്കിയ റസൂലും (ﷺ) സഹാബികളും ഖന്‍ദഖ് യുദ്ധം കഴിഞ്ഞ ഉടനെ അവരെ നേരിടാന്‍ തന്നെ തീരുമാനിച്ചു. യഹൂദര്‍ അവരുടെ കോട്ടകളില്‍ അഭയം തേടി. മുസ്‌ലിംകള്‍ 25 ദിവസം നീണ്ടുനിന്ന ഉപരോധം ഏര്‍പ്പെടുത്തി. അവസാനം തങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അവകാശം സഅ്ദുബ്‌നു മുആദിന് നല്‍കിക്കൊണ്ട് അവര്‍ കീഴടങ്ങി. യഹൂദ നിയമത്തില്‍ തന്നെ അനുശാസിക്കുന്ന പോലെ അവരിലെ മുതിര്‍ന്ന പുരുഷന്മാരെ കൊന്നു കളയാനും, സ്ത്രീകളേയും, കുട്ടികളെയും യുദ്ധത്തടവുകാരാക്കാനുമാണ് സഅ്ദ് തീരുമാനിച്ചത്.

Surah All Ayat (Verses)

Sign up for Newsletter