Quran Quote  : 

Quran-33:69 Surah Malyalam Translation,Transliteration and Tafsir(Tafseer).

????????????? ????????? ?????????? ??? ?????????? ??????????? ????????? ??????? ??????????? ??????? ?????? ????????? ??????? ????? ??????? ????????

സത്യവിശ്വാസികളേ, നിങ്ങള്‍ മൂസാ നബിയെ ശല്യപ്പെടുത്തിയവരെപ്പോലെയാകരുത്‌.(43) എന്നിട്ട് അല്ലാഹു അവര്‍ പറഞ്ഞതില്‍ നിന്ന് അദ്ദേഹത്തെ മുക്തനാക്കുകയും ചെയ്തു.(44) അദ്ദേഹം അല്ലാഹുവിന്‍റെ അടുക്കല്‍ ഉല്‍കൃഷ്ടനായിരിക്കുന്നു.

Surah Ayat 69 Tafsir (Commentry)


43) നബി(ﷺ)യുടെ പ്രവര്‍ത്തനങ്ങളില്‍ ആക്ഷേപത്തിന് പഴുത് തേടി നടക്കുന്ന കപടന്മാരുടെ മാര്‍ഗ്ഗം സത്യവിശ്വാസികള്‍ സ്വീകരിക്കരുതെന്ന് അല്ലാഹു തെര്യപ്പെടുത്തുന്നു. 44) മൂസാ നബി (عليه السلام) ഏറെ ലജ്ജയുള്ള വ്യക്തിയായിരുന്നു. ലജ്ജ കാരണത്താൽ ഇസ്രാഈല്യർ ചെയ്തിരുന്നതു പോലെ ജനങ്ങളുടെ കൂടെ പരസ്യമായി അവിടുന്ന് (عليه السلام) കുളിച്ചിരുന്നില്ല. ആ മഹാനായ നബി(عليه السلام)യുടെ ഈ വിശിഷ്ടമായ സ്വഭാവത്തെ മറ്റൊരു നിലക്കായിരുന്നു അവർ നോക്കിക്കണ്ടത്. ചില ശാരീരികവൈകല്യങ്ങളുള്ളതിനാലാണ് മൂസാ (عليه السلام) ഇപ്രകാരം പെരുമാറുന്നത് എന്ന് അവരിൽ ചിലർ പ്രചരിപ്പിച്ചു. ആ ആരോപണം അവർക്കിടയിൽ വലിയ പ്രചാരം നേടി. എന്നാൽ അല്ലാഹു മൂസാ നബി(عليه السلام)യെ അതിൽ നിന്ന് മുക്തനാക്കി. അവിടുന്ന് (عليه السلام) കുളിക്കാൻ വേണ്ടി തന്റെ വസ്ത്രങ്ങൾ ഒരു കല്ലിനു മുകളിൽ ഊരിവെച്ചിരുന്നു. അപ്പോൾ ആ കല്ല് വസ്ത്രവും കൊണ്ട് ഓടുകയുണ്ടായി. മൂസാ (عليه السلام) കല്ലിന്റെ പിന്നാലെ ഓടി, ഇസ്രാഈല്യർ കൂടിനിന്നിരുന്ന ഒരു സദസിനരികെ എത്തുകയുണ്ടായി. പരിപൂർണമായ ശരീരപ്രകൃതിയുള്ള മൂസാ നബി(عليه السلام)യെ മുഴുവനായി അവർ കണ്ടു. അങ്ങനെ ആ പ്രചാരണം തെറ്റായിരുന്നുവെന്ന് അവർക്ക് ബോധ്യമായി. ഈ സംഭവമാണ് ഈ ആയത്തിൽ സൂചിപ്പിക്കുന്നതെന്ന് ഇമാം ബുഖാരി ഉദ്ദരിച്ച ഹദീഥിൽ (3404) വന്നിട്ടുണ്ട്.

Surah All Ayat (Verses)

Sign up for Newsletter