Quran-6:159 Surah Malyalam Translation,Transliteration and Tafsir(Tafseer).

إِنَّ ٱلَّذِينَ فَرَّقُواْ دِينَهُمۡ وَكَانُواْ شِيَعٗا لَّسۡتَ مِنۡهُمۡ فِي شَيۡءٍۚ إِنَّمَآ أَمۡرُهُمۡ إِلَى ٱللَّهِ ثُمَّ يُنَبِّئُهُم بِمَا كَانُواْ يَفۡعَلُونَ

തങ്ങളുടെ മതത്തില്‍ ഭിന്നതയുണ്ടാക്കുകയും, കക്ഷികളായിത്തീരുകയും ചെയ്തവരാരോ അവരുമായി നിനക്ക് യാതൊരു ബന്ധവുമില്ല.(44) അവരുടെ കാര്യം അല്ലാഹുവിങ്കലേക്ക് തന്നെയാണ് (മടക്കപ്പെടുന്നത്‌.) അവര്‍ ചെയ്തു കൊണ്ടിരുന്നതിനെപ്പറ്റി അവന്‍ അവരെ അറിയിച്ച് കൊള്ളും.

Surah Ayat 159 Tafsir (Commentry)


44) അല്ലാഹുവിൻ്റെ ഏകത്വത്തിനും ദീനിൻ്റെ അഖണ്ഡതയ്ക്കും എതിരായ വാദങ്ങളുമായി കക്ഷി പിരിഞ്ഞവരെപ്പറ്റിയാണ് ഈ വചനത്തില്‍ പ്രതിപാദിക്കുന്നത്. എന്നാല്‍ സമൂഹത്തില്‍ ബഹുദൈവാരാധനാ സമ്പ്രദായങ്ങളും അനിസ്‌ലാമികാചാരങ്ങളും വളര്‍ന്നുവരുമ്പോള്‍ അതിനെതിരില്‍ സംഘടിക്കുന്നവര്‍ ആക്ഷേപാര്‍ഹരല്ല. അവര്‍ മഹത്തായ സേവനമാണ് ചെയ്യുന്നത്. അതാണല്ലോ പ്രവാചകന്മാരൊക്കെ നിര്‍വ്വഹിച്ച ദൗത്യം.

Sign up for Newsletter