أَوَلَمۡ يَرَ ٱلَّذِينَ كَفَرُوٓاْ أَنَّ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ كَانَتَا رَتۡقٗا فَفَتَقۡنَٰهُمَاۖ وَجَعَلۡنَا مِنَ ٱلۡمَآءِ كُلَّ شَيۡءٍ حَيٍّۚ أَفَلَا يُؤۡمِنُونَ

ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നുവെന്നും,(8) എന്നിട്ട് നാം അവയെ വേര്‍പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ? വെള്ളത്തില്‍ നിന്ന് എല്ലാ ജീവവസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു.(9) എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ?

Surah സൂരത്ത് ഫാതിഹാ Ayat 30 Tafsir


8) ആകാശഭൂമികൾ പരസ്പരം ഒട്ടിച്ചേർന്നതായിരുന്നു. ആകാശത്തുനിന്ന് മഴ പെയ്യുകയോ ഭൂമിയിൽ നിന്ന് സസ്യങ്ങൾ മുളക്കുകയോ ചെയ്തിരുന്നില്ല. ശേഷം അല്ലാഹു അവ രണ്ടിനെയും പരസ്പരം വേർപെടുത്തുകയുണ്ടായി. 9) ഏതൊരു ജീവിയുടെയും അടിസ്ഥാനം വെള്ളമാണ്. അത് മുഖേനയാണ് അല്ലാഹു ജീവികളെ മുഴുവൻ സൃഷ്ടിച്ചത്.

സൂരത്ത് ഫാതിഹാ All Verses

Sign up for Newsletter