Quran Quote  :  If the God-fearing are instigated by any suggestion of Satan, they instantly become alert, where after they clearly perceive the right way. - 7:201

إِنَّ ٱلَّذِينَ ءَامَنُواْ وَهَاجَرُواْ وَجَٰهَدُواْ بِأَمۡوَٰلِهِمۡ وَأَنفُسِهِمۡ فِي سَبِيلِ ٱللَّهِ وَٱلَّذِينَ ءَاوَواْ وَّنَصَرُوٓاْ أُوْلَـٰٓئِكَ بَعۡضُهُمۡ أَوۡلِيَآءُ بَعۡضٖۚ وَٱلَّذِينَ ءَامَنُواْ وَلَمۡ يُهَاجِرُواْ مَا لَكُم مِّن وَلَٰيَتِهِم مِّن شَيۡءٍ حَتَّىٰ يُهَاجِرُواْۚ وَإِنِ ٱسۡتَنصَرُوكُمۡ فِي ٱلدِّينِ فَعَلَيۡكُمُ ٱلنَّصۡرُ إِلَّا عَلَىٰ قَوۡمِۭ بَيۡنَكُمۡ وَبَيۡنَهُم مِّيثَٰقٞۗ وَٱللَّهُ بِمَا تَعۡمَلُونَ بَصِيرٞ

തീര്‍ച്ചയായും വിശ്വസിക്കുകയും, സ്വദേശം വെടിഞ്ഞ് പോകുകയും തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളും കൊണ്ട് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെടുകയും ചെയ്തവരും, അവര്‍ക്ക് അഭയം നല്‍കുകയും സഹായിക്കുകയും ചെയ്തവരും അന്യോന്യം ഉറ്റമിത്രങ്ങളാകുന്നു. വിശ്വസിക്കുകയും എന്നാല്‍ സ്വദേശം വെടിഞ്ഞ് പോകാതിരിക്കുകയും ചെയ്തവരോട് അവര്‍ സ്വദേശം വെടിഞ്ഞ് പോരുന്നത് വരെ നിങ്ങള്‍ക്ക് യാതൊരു സംരക്ഷണ ബാധ്യതയുമില്ല.(25) ഇനി മതകാര്യത്തില്‍ അവര്‍ നിങ്ങളുടെ സഹായം തേടുകയാണെങ്കില്‍ സഹായിക്കാന്‍ നിങ്ങള്‍ക്ക് ബാധ്യതയുണ്ട്‌. എന്നാല്‍ നിങ്ങളുമായി കരാറില്‍ ഏര്‍പെട്ടുകഴിയുന്ന ജനതക്കെതിരെ (നിങ്ങളവരെ സഹായിക്കാന്‍) പാടില്ല. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാകുന്നു.

Surah സൂരത്ത് ഫാതിഹാ Ayat 72 Tafsir


25) നബി(ﷺ)യുടെ ഹിജ്‌റക്കും മക്കാവിജയത്തിനുമിടയില്‍ ഏത് നാട്ടില്‍ നിന്ന് ഇസ്‌ലാം സ്വീകരിച്ചവരും മദീനയിലേക്ക് 'ഹിജ്‌റ' ചെയ്യണമെന്ന് കല്‍പനയുണ്ടായിരുന്നു. അഭയാര്‍ഥികളായ മുസ്‌ലിംകളും മദീനക്കാരായ മുസ്‌ലിംകളും തമ്മില്‍ ദൃഢമായ മൈത്രീബന്ധമായിരുന്നു ഉണ്ടായിരുന്നത്. മദീനയിലെ മുസ്‌ലിംസമൂഹത്തില്‍ വന്നുചേരാതെ അവിശ്വാസി സമൂഹങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന സത്യവിശ്വാസികളുമായി ഇതു പോലുളള മൈത്രീബന്ധം സ്ഥാപിക്കുക സാധ്യമല്ലല്ലോ. എന്നാല്‍ അവര്‍ സഹായംതേടുന്ന പക്ഷം സോപാധികമായ സഹായം നല്‍കാന്‍ മുസ്‌ലിംകള്‍ക്ക് ബാധ്യതയുണ്ട്.

സൂരത്ത് ഫാതിഹാ All Verses

Sign up for Newsletter