وَبَيۡنَهُمَا حِجَابٞۚ وَعَلَى ٱلۡأَعۡرَافِ رِجَالٞ يَعۡرِفُونَ كُلَّۢا بِسِيمَىٰهُمۡۚ وَنَادَوۡاْ أَصۡحَٰبَ ٱلۡجَنَّةِ أَن سَلَٰمٌ عَلَيۡكُمۡۚ لَمۡ يَدۡخُلُوهَا وَهُمۡ يَطۡمَعُونَ

ആ രണ്ടു വിഭാഗത്തിനുമിടയില്‍ ഒരു തടസ്സം ഉണ്ടായിരിക്കും. ഉന്നത സ്ഥലങ്ങളില്‍ ചില ആളുകളുണ്ടായിരിക്കും.(6) ഓരോ വിഭാഗത്തെയും(7) അവരുടെ ലക്ഷണം മുഖേന അവര്‍ തിരിച്ചറിയും. സ്വര്‍ഗാവകാശികളോട് അവര്‍ വിളിച്ചുപറയും: നിങ്ങള്‍ക്കു സമാധാനമുണ്ടായിരിക്കട്ടെ. അവര്‍ (ഉയരത്തുള്ളവര്‍) അതില്‍ (സ്വര്‍ഗത്തില്‍) പ്രവേശിച്ചിട്ടില്ല. അവര്‍ (അത്‌) ആശിച്ചുകൊണ്ടിരിക്കുകയാണ്‌.

Surah സൂരത്ത് ഫാതിഹാ Ayat 46 Tafsir


6) സ്വര്‍ഗാവകാശികള്‍ക്കും നരകാവകാശികള്‍ക്കുമിടയില്‍ ഒരു തടസ്സം അല്ലെങ്കില്‍ മറ എന്നോണം വര്‍ത്തിക്കുന്ന ഒരു സ്ഥലം ഉണ്ടായിരിക്കുമെന്നും, അതിൻ്റെ ഉയര്‍ന്ന ഭാഗങ്ങളാണ് അഅ്‌റാഫ് എന്നുമാണ് ഈ വചനങ്ങളില്‍ നിന്ന് മനസ്സിലാക്കാവുന്നത്. സ്വര്‍ഗം പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നവരും, ഇതുവരെ സ്വര്‍ഗാവകാശികളുടെ കൂട്ടത്തില്‍ ചേര്‍ക്കപ്പെട്ടിട്ടില്ലാത്തവരുമായ കുറേപ്പേരായിരിക്കും അഅ്‌റാഫില്‍ (ഉന്നതസ്ഥലങ്ങളില്‍) ഉള്ളവര്‍. 7) സ്വര്‍ഗാവകാശികളെയും നരകാവകാശികളെയും 'അഅ്‌റാഫി'ല്‍ ഉള്ളവര്‍ തിരിച്ചറിയുമെന്നര്‍ഥം.

Sign up for Newsletter