يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَقُولُواْ رَٰعِنَا وَقُولُواْ ٱنظُرۡنَا وَٱسۡمَعُواْۗ وَلِلۡكَٰفِرِينَ عَذَابٌ أَلِيمٞ

ഹേ: സത്യവിശ്വാസികളേ, നിങ്ങള്‍ (നബിയോട്‌) 'റാഇനാ'(25) എന്ന് പറയരുത്‌. പകരം 'ഉന്‍ളുര്‍നാ' എന്ന് പറയുകയും ശ്രദ്ധിച്ച് കേള്‍ക്കുകയും ചെയ്യുക. സത്യനിഷേധികള്‍ക്ക് വേദനയേറിയ ശിക്ഷയുണ്ട്‌.

Surah സൂരത്ത് ഫാതിഹാ Ayat 104 Tafsir


25 'റാഇനാ' എന്ന അറബിവാക്കിൻ്റെ അര്‍ഥം 'ഞങ്ങളെ പരിഗണിക്കേണമേ' എന്നാണ്. നബി(ﷺ) യോടുള്ള സംഭാഷണത്തില്‍ സഹാബികള്‍ ചിലപ്പോള്‍ ഈ വാക്ക് ഉപയോഗിച്ചിരുന്നു. എന്നാല്‍ യഹൂദരുടെ ഭാഷയില്‍ 'റാഇനാ' എന്നത് ഒരു അസഭ്യവാക്കാണ്. നബി(ﷺ)യെ അവഹേളിക്കാനായിരുന്നു ദ്വയാര്‍ഥമുള്ള ആ വാക്ക് അവര്‍ ഉപയോഗിച്ചിരുന്നത്. അതിനാല്‍ ഖുര്‍ആന്‍ ആ വാക്ക് നിരോധിക്കുകയും പകരം 'ഞങ്ങളെ നേക്കേണമേ' എന്നര്‍ഥമുള്ള 'ഉന്‍ളുര്‍നാ' എന്ന വാക്ക് നിര്‍ദേശിക്കുകയും ചെയ്യുന്നു. വിശ്വാസികള്‍ പരസ്പരം പുലര്‍ത്തേണ്ട ബഹുമാനത്തെ ദോഷകരമായി ബാധിക്കുന്ന ഒരു പദപ്രയോഗം പോലും വന്നുപോകാതെ സൂക്ഷിക്കണമെന്ന സൂചന ഇതിലടങ്ങിയിട്ടുണ്ട്.

Sign up for Newsletter