يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ كُتِبَ عَلَيۡكُمُ ٱلۡقِصَاصُ فِي ٱلۡقَتۡلَىۖ ٱلۡحُرُّ بِٱلۡحُرِّ وَٱلۡعَبۡدُ بِٱلۡعَبۡدِ وَٱلۡأُنثَىٰ بِٱلۡأُنثَىٰۚ فَمَنۡ عُفِيَ لَهُۥ مِنۡ أَخِيهِ شَيۡءٞ فَٱتِّبَاعُۢ بِٱلۡمَعۡرُوفِ وَأَدَآءٌ إِلَيۡهِ بِإِحۡسَٰنٖۗ ذَٰلِكَ تَخۡفِيفٞ مِّن رَّبِّكُمۡ وَرَحۡمَةٞۗ فَمَنِ ٱعۡتَدَىٰ بَعۡدَ ذَٰلِكَ فَلَهُۥ عَذَابٌ أَلِيمٞ

സത്യവിശ്വാസികളേ, കൊലചെയ്യപ്പെടുന്നവരുടെ കാര്യത്തില്‍ തുല്യശിക്ഷ നടപ്പാക്കുക എന്നത് നിങ്ങള്‍ക്ക് നിയമമാക്കപ്പെട്ടിരിക്കുന്നു. സ്വതന്ത്രനു പകരം സ്വതന്ത്രനും, അടിമയ്ക്കു പകരം അടിമയും, സ്ത്രീക്കു പകരം സ്ത്രീയും (കൊല്ലപ്പെടേണ്ടതാണ്‌.) ഇനി അവന്ന് (കൊലയാളിക്ക്‌) തൻ്റെ സഹോദരൻ്റെ പക്ഷത്ത് നിന്ന് വല്ല ഇളവും ലഭിക്കുകയാണെങ്കില്‍ (മാപ്പ് നൽകിയവൻ നഷ്ടപരിഹാരം വാങ്ങാൻ) മര്യാദയോടെയുള്ള വഴി സ്വീകരിക്കുകയും, (കൊലപാതകി) നല്ല നിലയില്‍ അവന് (നഷ്ടപരിഹാരം) കൊടുത്തു വീട്ടുകയും ചെയ്യേണ്ടതാകുന്നു.(37) നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു വിട്ടുവീഴ്ചയും കാരുണ്യവുമാകുന്നു അത്‌. ഇനി അതിനു ശേഷവും ആരെങ്കിലും അതിക്രമം പ്രവര്‍ത്തിക്കുകയാണെങ്കില്‍ അവന് വേദനയേറിയ ശിക്ഷയുണ്ടായിരിക്കും.

Surah സൂരത്ത് ഫാതിഹാ Ayat 178 Tafsir


37 കൊലയാളിക്ക് മാപ്പ് നല്‍കുവാനും, പ്രതികാരത്തിന് പകരം നഷ്ടപരിഹാരം മതിയെന്ന് വെക്കുവാനും കൊല്ലപ്പെട്ടവൻ്റെ അടുത്ത ബന്ധുക്കള്‍ക്ക് ഇസ്‌ലാം അനുവാദം നല്‍കുന്നു. കൊലയാളിയുടെ പക്ഷത്തുള്ളവര്‍ ഈ ഔദാര്യം ഒരു ദൗര്‍ബല്യമായി കാണരുത്. കഴിയുംവേഗം ന്യായാനുസൃതമായ നഷ്ടപരിഹാരം അവര്‍ കൊടുത്തുവീട്ടേണ്ടതുണ്ട്.

Sign up for Newsletter