നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍ പരസ്യമായി ചെയ്യുന്നുവെങ്കില്‍ അത് നല്ലതു തന്നെ. എന്നാല്‍ നിങ്ങളത് രഹസ്യമാക്കുകയും ദരിദ്രര്‍ക്ക് കൊടുക്കുകയുമാണെങ്കില്‍(62) അതാണ് നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം. നിങ്ങളുടെ പല തിന്‍മകളെയും അത് മായ്ച്ചുകളയുകയും ചെയ്യും. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന കാര്യങ്ങള്‍ സൂക്ഷ്മമായി അറിയുന്നവനാകുന്നു.
Surah സൂരത്ത് ഫാതിഹാ Ayat 271 Tafsir
62) ദാനം പരസ്യമായി ചെയ്യുകയാണെങ്കില്‍ മിക്കപ്പോഴും കൊടുക്കുന്നവന് ഔന്നത്യബോധവും വാങ്ങുന്നവന് അപകര്‍ഷചിന്തയും ഉണ്ടാകുന്നു. ആത്മാഭിമാനമുള്ള പലരും അത്തരം ദാനങ്ങള്‍ സ്വീകരിക്കാന്‍ മുമ്പോട്ട് വരാതിരിക്കുന്നു. യഥാര്‍ഥ ആവശ്യക്കാരെ കണ്ടെത്തി രഹസ്യമായി നല്‍കുന്ന ദാനം കൊടുക്കുന്നവനെയും വാങ്ങുന്നവനെയും ഒരുപോലെ സന്തോഷത്തിലേക്കും മഹത്വത്തിലേക്കും നയിക്കുന്നു.
Surah സൂരത്ത് ഫാതിഹാ Ayat 271 Tafsir