Quran Quote  :  For those who believe in Allah and His Messengers, and do not differentiate between them, We shall certainly give them their reward. - 4:152

وَإِذَا لَقُواْ ٱلَّذِينَ ءَامَنُواْ قَالُوٓاْ ءَامَنَّا وَإِذَا خَلَا بَعۡضُهُمۡ إِلَىٰ بَعۡضٖ قَالُوٓاْ أَتُحَدِّثُونَهُم بِمَا فَتَحَ ٱللَّهُ عَلَيۡكُمۡ لِيُحَآجُّوكُم بِهِۦ عِندَ رَبِّكُمۡۚ أَفَلَا تَعۡقِلُونَ

വിശ്വസിച്ചവരെ കണ്ടുമുട്ടുമ്പോള്‍ അവര്‍ പറയും: 'ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു' എന്ന്‌. അവര്‍ തമ്മില്‍ തനിച്ചുകണ്ടുമുട്ടുമ്പോള്‍ (പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ട്‌) അവര്‍ പറയും: 'അല്ലാഹു നിങ്ങള്‍ക്ക് വെളിപ്പെടുത്തിത്തന്ന കാര്യങ്ങള്‍ ഇവര്‍ക്ക് നിങ്ങള്‍ പറഞ്ഞുകൊടുക്കുകയാണോ? നിങ്ങളുടെ രക്ഷിതാവിൻ്റെ സന്നിധിയില്‍ അവര്‍ നിങ്ങള്‍ക്കെതിരില്‍ അത് വെച്ച് ന്യായവാദം നടത്താന്‍(22) വേണ്ടി. നിങ്ങളെന്താണ് ചിന്തിക്കാത്തത്?'

Surah സൂരത്ത് ഫാതിഹാ Ayat 76 Tafsir


22 വേദങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്ന എല്ലാവരുടെയും ഏറ്റവും വലിയ പ്രശ്‌നമാണ് മറ്റുള്ളവര്‍ സത്യം അറിഞ്ഞാല്‍ തങ്ങളുടെ കള്ളി പൊളിയുമോ എന്ന ആശങ്ക. ഖുര്‍ആന്‍ പരിഭാഷപ്പെടുത്തുന്നതിനെ എതിര്‍ക്കുന്നവരുടേതുപോലെ തന്നെയായിരുന്നു യഹൂദരുടെ നിലപാടും. വേദത്തിന്റെ ഉള്ളടക്കം മറ്റുള്ളവര്‍ക്ക് വെളിപ്പെടുത്തിക്കൊടുത്താല്‍ എതിരാളികളുടെ ന്യായവാദത്തിനു മുന്നില്‍ തങ്ങള്‍ക്ക് ഉത്തരം മുട്ടിപ്പോകുമെന്നായിരുന്നു ആശങ്ക.

Sign up for Newsletter