ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ ഗോത്രങ്ങളും ഉപ ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു.(4) തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.
Surah സൂരത്ത് ഫാതിഹാ Ayat 13 Tafsir
4) വർണമോ ഗോത്രത്തിന്റെ മഹിമയോ മാത്രം അല്ലാഹുവിങ്കല്‍ ആര്‍ക്കും ഒരു നേട്ടവും ഉണ്ടാക്കിക്കൊടുക്കുകയില്ല. ധര്‍മനിഷ്ഠയുള്ളവന് മാത്രമേ അല്ലാഹുവിങ്കല്‍ സ്ഥാനമുണ്ടായിരിക്കുകയുള്ളൂ. അല്ലാഹുവിനരികിൽ സാമീപ്യം ലഭിക്കാനുള്ള മാനദണ്ഡം, ശരിയായ വിശ്വാസം സ്വീകരിച്ചു അവനെ സൂക്ഷിച്ചു ജീവിക്കുക എന്നതാണ്.
Surah സൂരത്ത് ഫാതിഹാ Ayat 13 Tafsir