(നബിയേ,) നീ സത്യവിശ്വാസികളോട് പറയുക: അല്ലാഹുവിന്‍റെ (ശിക്ഷയുടെ) നാളുകള്‍ പ്രതീക്ഷിക്കാത്ത സത്യനിഷേധികള്‍ക്ക് അവര്‍ മാപ്പു ചെയ്തു കൊടുക്കണമെന്ന്. ഓരോ ജനതയ്ക്കും അവര്‍ സമ്പാദിച്ചു കൊണ്ടിരിക്കുന്നതിന്‍റെ ഫലം അല്ലാഹു നല്‍കുവാന്‍ വേണ്ടിയത്രെ അത്.(1)
Surah സൂരത്ത് ഫാതിഹാ Ayat 14 Tafsir
1) സത്യനിഷേധത്തിന്റെയും അധര്‍മത്തിന്റെയും വക്താക്കളുടെ ഉപദ്രവങ്ങളിൽ ക്ഷമിക്കുവാനും അവരോട് പൊറുക്കുവാനും അല്ലാഹു കൽപിക്കുന്നു. അവരുടെ നിഷേധത്തിന്റെ പ്രതിഫലം അല്ലാഹു അവര്‍ക്ക് നല്കിക്കൊള്ളും.
Surah സൂരത്ത് ഫാതിഹാ Ayat 14 Tafsir