അതല്ല, തിന്‍മകള്‍ പ്രവര്‍ത്തിച്ചവര്‍ വിചാരിച്ചിരിക്കുകയാണോ; അവരെ നാം വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെപ്പോലെ, അതായത് അവരുടെ (രണ്ട് കൂട്ടരുടെയും) ജീവിതവും മരണവും തുല്യമായ നിലയില്‍ ആക്കുമെന്ന്?(2) അവര്‍ വിധികല്‍പിക്കുന്നത് വളരെ മോശം തന്നെ.
Surah സൂരത്ത് ഫാതിഹാ Ayat 21 Tafsir
2) രാഷ്ട്രീയവും സാമ്പത്തികവുമായ ആധിപത്യം കൈയിലുള്ളവരായിരുന്നു പ്രവാചകവര്യരുടെയും സത്യവിശ്വാസികളുടെയും പ്രധാനശത്രുക്കള്‍. തങ്ങള്‍ക്ക് ഈ ലോകത്ത് ഐശ്വര്യം നല്കിയ അല്ലാഹു പരലോകത്തും തങ്ങളെത്തന്നെയായിരിക്കും അനുഗ്രഹിക്കുകയെന്നായിരുന്നു അവരുടെ വാദം. സത്യവിശ്വാസികള്‍ അനുഭവിക്കുന്ന കഷ്ടതകള്‍ എതിരാളികളുടെ കാഴ്ചപ്പാടില്‍ അല്ലാഹു അവരെ കയ്യൊഴിച്ചതിന്റെ തെളിവായിരുന്നു. അല്ലാഹുവിന്റെ നടപടിക്രമം അവര്‍ മനസ്സിലാക്കാത്തതാണ് ഈ തെറ്റിദ്ധാരണയ്ക്ക് കാരണം. സജ്ജനങ്ങള്‍ക്കും ദുര്‍ജനങ്ങള്‍ക്കും ഒരുപോലെ ഇഹലോകത്ത് അല്ലാഹു ജീവിത സൗകര്യങ്ങൾ നല്കിയെന്നു വരും. എന്നാല്‍ മരണാനന്തരം അല്ലാഹുവിന്റെ അനുഗ്രഹത്തിന് അവകാശികളാകുന്നവര്‍ സത്യവിശ്വാസികളും സച്ചരിതരും മാത്രമാണ്. ജീവിതത്തിലും മരണത്തിനുശേഷവും ഒരുപോലെ അല്ലാഹു തങ്ങളെ അനുഗ്രഹിക്കുമെന്നാണ് കാഫിറുകൾ ധരിച്ചിരുന്നതെങ്കില്‍ അവര്‍ക്ക് ഗുരുതരമായ തെറ്റുപറ്റിയിരിക്കുന്നു.
Surah സൂരത്ത് ഫാതിഹാ Ayat 21 Tafsir