وَتَرَىٰ كُلَّ أُمَّةٖ جَاثِيَةٗۚ كُلُّ أُمَّةٖ تُدۡعَىٰٓ إِلَىٰ كِتَٰبِهَا ٱلۡيَوۡمَ تُجۡزَوۡنَ مَا كُنتُمۡ تَعۡمَلُونَ

(അന്ന്‌) എല്ലാ സമുദായങ്ങളെയും മുട്ടുകുത്തിയ നിലയില്‍ നീ കാണുന്നതാണ്‌. ഓരോ സമുദായവും അതിന്‍റെ രേഖയിലേക്ക് വിളിക്കപ്പെടും.(4) നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിന് ഇന്ന് നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുന്നതാണ്‌ (എന്ന് അവരോട് പറയപ്പെടുകയും ചെയ്യും.)

Surah സൂരത്ത് ഫാതിഹാ Ayat 28 Tafsir


4) ഏത് വിശ്വാസാചാരങ്ങള്‍ സ്വീകരിച്ചവര്‍ക്കും, ഏത് വിഭാഗത്തില്‍പെട്ടവര്‍ക്കും താന്താങ്ങളുടെ കര്‍മങ്ങള്‍ കണിശമായി രേഖപ്പെടുത്തിയ രേഖ നല്കപ്പെടുകയും തദടിസ്ഥാനത്തില്‍ അവര്‍ വിചാരണയ്ക്ക് വിധേയരാക്കപ്പെടുകയും ചെയ്യും. 'രേഖ' എന്ന പദം കൊണ്ട് ഇവിടെ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത് ഓരോ സമുദായത്തിനും നല്കപ്പെട്ട വേദഗ്രന്ഥമാണെന്നും ഓരോ സമുദായവും അതിന് നല്കപ്പെട്ട വേദത്തിന്റെ അടിസ്ഥാനത്തില്‍ വിചാരണ ചെയ്യപ്പെടുമെന്നുമാണ് ഈ വചനത്തിന് ചിലര്‍ വ്യാഖ്യാനം നല്കിയിട്ടുള്ളത്.

സൂരത്ത് ഫാതിഹാ All Verses

Sign up for Newsletter