Quran-18:86 Surah Malyalam Translation,Transliteration and Tafsir(Tafseer).

حَتَّىٰٓ إِذَا بَلَغَ مَغۡرِبَ ٱلشَّمۡسِ وَجَدَهَا تَغۡرُبُ فِي عَيۡنٍ حَمِئَةٖ وَوَجَدَ عِندَهَا قَوۡمٗاۖ قُلۡنَا يَٰذَا ٱلۡقَرۡنَيۡنِ إِمَّآ أَن تُعَذِّبَ وَإِمَّآ أَن تَتَّخِذَ فِيهِمۡ حُسۡنٗا

അങ്ങനെ അദ്ദേഹം സൂര്യാസ്തമനസ്ഥാനത്തെത്തിയപ്പോള്‍ അത് ചെളിവെള്ളമുള്ള ഒരു ജലാശയത്തില്‍ മറഞ്ഞു പോകുന്നതായി അദ്ദേഹം കണ്ടു.(35) അതിന്‍റെ അടുത്ത് ഒരു ജനവിഭാഗത്തെയും അദ്ദേഹം കണ്ടെത്തി. (അദ്ദേഹത്തോട്‌) നാം പറഞ്ഞു: ഹേ, ദുല്‍ഖര്‍നൈന്‍, ഒന്നുകില്‍ നിനക്ക് ഇവരെ ശിക്ഷിക്കാം. അല്ലെങ്കില്‍ നിനക്ക് അവരില്‍ നന്‍മയുണ്ടാക്കാം.(36)

Surah Ayat 86 Tafsir (Commentry)


35) ജനവാസമുണ്ടായിരുന്ന ഭൂപ്രദേശങ്ങളുടെ പടിഞ്ഞാറെ അറ്റത്താണ് ദുല്‍ഖര്‍നൈനി എത്തിച്ചേര്‍ന്നതെന്നും, അതിനപ്പുറത്തുള്ള കടലിലാണ് സൂര്യന്‍ അസ്തമിച്ച് മറഞ്ഞുപോകുന്നതെന്ന് അന്ന് ജനങ്ങള്‍ കരുതിയിരുന്നുവെന്നുമാണ് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. ഇത് മദ്ധ്യധരണ്യാഴിയുടെയോ അറ്റ്‌ലാന്റിക്കിൻ്റെയോ കിഴക്കന്‍ തീരമാകാം. കടല്‍ക്കരയില്‍ നിന്ന് അസ്തമനം വീക്ഷിക്കുന്ന ഒരാള്‍ക്ക് ചെളി കലങ്ങിയ വെള്ളത്തിലേക്ക് സൂര്യന്‍ താഴ്ന്നു പോകുന്നതായിട്ടാണ് തോന്നുക. 36) ഒരു ചക്രവര്‍ത്തിക്ക് അദ്ദേഹം കീഴടക്കിയ പ്രദേശങ്ങളില്‍ ദുര്‍ഭരണം നടത്തി ജനങ്ങളെ പീഡിപ്പിക്കാനും, സല്‍ഭരണത്തിലൂടെ ജനങ്ങളെ നല്ല നിലയിലെത്തിക്കാനും കഴിയും. അതില്‍ ഏത് തെരഞ്ഞെടുക്കുന്നുവെന്നതിനെ ആശ്രയിച്ചായിരിക്കും അദ്ദേഹത്തിൻ്റെ ജയാപജയങ്ങള്‍.

Sign up for Newsletter