وَمَا جَعَلۡنَآ أَصۡحَٰبَ ٱلنَّارِ إِلَّا مَلَـٰٓئِكَةٗۖ وَمَا جَعَلۡنَا عِدَّتَهُمۡ إِلَّا فِتۡنَةٗ لِّلَّذِينَ كَفَرُواْ لِيَسۡتَيۡقِنَ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ وَيَزۡدَادَ ٱلَّذِينَ ءَامَنُوٓاْ إِيمَٰنٗا وَلَا يَرۡتَابَ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ وَٱلۡمُؤۡمِنُونَ وَلِيَقُولَ ٱلَّذِينَ فِي قُلُوبِهِم مَّرَضٞ وَٱلۡكَٰفِرُونَ مَاذَآ أَرَادَ ٱللَّهُ بِهَٰذَا مَثَلٗاۚ كَذَٰلِكَ يُضِلُّ ٱللَّهُ مَن يَشَآءُ وَيَهۡدِي مَن يَشَآءُۚ وَمَا يَعۡلَمُ جُنُودَ رَبِّكَ إِلَّا هُوَۚ وَمَا هِيَ إِلَّا ذِكۡرَىٰ لِلۡبَشَرِ

നരകത്തിന്‍റെ മേല്‍നോട്ടക്കാരായി നാം മലക്കുകളെ മാത്രമാണ് നിശ്ചയിച്ചിരിക്കുന്നത്‌. അവരുടെ എണ്ണത്തെ നാം സത്യനിഷേധികള്‍ക്ക് ഒരു പരീക്ഷണം മാത്രമാക്കിയിരിക്കുന്നു.(5) വേദം നല്‍കപ്പെട്ടിട്ടുള്ളവര്‍ക്ക് ദൃഢബോധ്യം വരുവാനും(6) സത്യവിശ്വാസികള്‍ക്ക് വിശ്വാസം വര്‍ദ്ധിക്കാനും വേദം നല്‍കപ്പെട്ടവരും സത്യവിശ്വാസികളും സംശയത്തിലകപ്പെടാതിരിക്കാനും 'അല്ലാഹു എന്തൊരു ഉപമയാണ് ഇതു കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളതെ'ന്ന് ഹൃദയങ്ങളില്‍ രോഗമുള്ളവരും സത്യനിഷേധികളും പറയുവാനും വേണ്ടിയത്രെ അത്‌.(7) അപ്രകാരം അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ പിഴപ്പിക്കുകയും, താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. നിന്‍റെ രക്ഷിതാവിന്‍റെ സൈന്യങ്ങളെ അവനല്ലാതെ മറ്റാരും അറിയുകയില്ല. ഇത് മനുഷ്യര്‍ക്ക് ഒരു ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല.

Surah സൂരത്ത് ഫാതിഹാ Ayat 31 Tafsir


5) അഭൗതിക വിഷയങ്ങളെപ്പറ്റിയുള്ള ഏത് വിശദീകരണത്തെയും സത്യനിഷേധികള്‍ പുച്ഛിച്ചു തള്ളുകയാണ് പതിവ്. നരകത്തിന്റെ കാവല്‍ക്കാരായ മലക്കുകളുടെ എണ്ണവും അതുപോലെ അവരുടെ പരിഹാസത്തിന് വിധേയമാകുക സ്വാഭാവികമാണ്. 6) തൗറാത്തിലും ഇന്‍ജീലിലും മലക്കുകളെപ്പറ്റിയും സ്വര്‍ഗനരകങ്ങളെപ്പറ്റിയും ധാരാളം പരാമര്‍ശങ്ങളുള്ളതിനാല്‍ വേദക്കാര്‍ക്ക് ഈ വിഷയം അപരിചിതമായി തോന്നാനിടയില്ല. 7) 'എന്താണൊരു പത്തൊമ്പതിന്റെ കണക്ക്? പതിനെട്ടോ ഇരുപതോ അതില്‍ കൂടുതലോ കുറവോ ആയിക്കൂടെ' എന്നായിരിക്കും വിമര്‍ശകരുടെ ചോദ്യം. എന്നാല്‍ അല്ലാഹുവിന്റെ നിശ്ചയങ്ങള്‍ അവന്റെ ഹിതവും യുക്തിയുമനുസരിച്ചുള്ളതാണ്. സൃഷ്ടികള്‍ക്ക് അവ യുക്തിപരമായി തോന്നിയേതീരൂ എന്ന് ശഠിക്കുന്നത് നിരര്‍ത്ഥകമാണ്. ഈ പത്തൊമ്പതിന് ചുറ്റും പലരും പലതരം ഊഹങ്ങള്‍ നെയ്‌തെടുത്തിട്ടുണ്ട്. ഖണ്ഡിതമായ തെളിവുകളുടെ പിന്‍ബലമില്ലാത്ത നിഗമനങ്ങള്‍ക്കൊപ്പിച്ച് ഖുര്‍ആന്‍ വാക്യങ്ങള്‍ വ്യാഖ്യാനിക്കുന്നത് അസംഗതമത്രെ.

സൂരത്ത് ഫാതിഹാ All Verses

Sign up for Newsletter