Quran Quote  : 

Quran-58:13 Surah Malyalam Translation,Transliteration and Tafsir(Tafseer).

ءَأَشۡفَقۡتُمۡ أَن تُقَدِّمُواْ بَيۡنَ يَدَيۡ نَجۡوَىٰكُمۡ صَدَقَٰتٖۚ فَإِذۡ لَمۡ تَفۡعَلُواْ وَتَابَ ٱللَّهُ عَلَيۡكُمۡ فَأَقِيمُواْ ٱلصَّلَوٰةَ وَءَاتُواْ ٱلزَّكَوٰةَ وَأَطِيعُواْ ٱللَّهَ وَرَسُولَهُۥۚ وَٱللَّهُ خَبِيرُۢ بِمَا تَعۡمَلُونَ

നിങ്ങളുടെ രഹസ്യസംഭാഷണത്തിനു മുമ്പായി നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍ അര്‍പ്പിക്കുന്നതിനെപ്പറ്റി നിങ്ങള്‍ ഭയപ്പെട്ടിരിക്കുകയാണോ?(6) എന്നാല്‍ നിങ്ങളത് ചെയ്യാതിരിക്കുകയും അല്ലാഹു നിങ്ങളുടെ നേരെ (പാപമോചനം കൊണ്ട്) മടങ്ങുകയും ചെയ്തിരിക്കയാല്‍ നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവെയും അവന്‍റെ റസൂലിനെയും നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക.(7) അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.

Surah Ayat 13 Tafsir (Commentry)


6) പിശുക്കുള്ള പലരും പിന്നീട് സ്വകാര്യ സംഭാഷണങ്ങള്‍ക്ക് ആവശ്യപ്പെട്ടുവരാതെയായി. 7) റസൂലു(ﷺ)മായി രഹസ്യസംഭാഷണം നടത്താന്‍ അവസരം ലഭിക്കുന്നതിലല്ല ഇസ്‌ലാമിന്റെ വിധിവിലക്കുകള്‍ പാലിക്കുന്നതിലാണ് മഹത്വം കുടികൊള്ളുന്നത്.

Surah All Ayat (Verses)

Sign up for Newsletter