Quran Quote  :  We have adorned the lower heaven with lamps, and have made them a means to drive away the satans. - 67:5

क़ुरआन -68:42 सूरत अनुवाद, लिप्यंतरण और तफसीर (तफ्सीर)).

يَوۡمَ يُكۡشَفُ عَن سَاقٖ وَيُدۡعَوۡنَ إِلَى ٱلسُّجُودِ فَلَا يَسۡتَطِيعُونَ

കണങ്കാല്‍ വെളിവാക്കപ്പെടുന്ന(6) (ഭയങ്കരമായ) ഒരു ദിവസത്തെ നിങ്ങള്‍ ഓര്‍ക്കുക. സുജൂദ് ചെയ്യാന്‍ (അന്ന്‌) അവര്‍ ക്ഷണിക്കപ്പെടും. അപ്പോള്‍ അവര്‍ക്കതിന് സാധിക്കുകയില്ല.

Surah Ayat 42 Tafsir (Commentry)


6) ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഒരു ഹദീസില്‍ ഇപ്രകാരം കാണാം. 'അന്ത്യദിനത്തില്‍ അല്ലാഹു തന്റെ കണങ്കാല്‍ വെളിപ്പെടുത്തും. അപ്പോള്‍ സത്യവിശ്വാസികള്‍ അവന് സുജൂദ് ചെയ്യും. എന്നാല്‍ ഇഹലോകത്ത് ജനങ്ങളെ കാണിക്കാന്‍ സുജൂദ് ചെയ്തിരുന്നവര്‍ക്ക് അപ്പോള്‍ സൂജൂദ് ചെയ്യാന്‍ സാധ്യമാവുകയില്ല.' ഖുർആനിലും സുന്നത്തിലും വന്നതുപ്രകാരം അല്ലാഹുവിന്റെ ഇതുപോലെയുള്ള എല്ലാ വിശേഷണങ്ങളിലും വിശ്വസിക്കൽ നിർബന്ധമാണ്. എന്നാൽ അവ എങ്ങനെയാണ് എന്ന് നമുക്കറിയില്ല. അല്ലാഹുവിന്റെ വിശേഷണങ്ങൾ നിഷേധിക്കാനോ വ്യാഖ്യാനിക്കാനോ പാടില്ല. അവ അല്ലാഹുവിന്റെ മഹത്വത്തിന് യോജിച്ച അവന്റെ വിശേഷണങ്ങളാണെന്ന് വിശ്വസിക്കണം.

Surah All Ayat (Verses)

Sign up for Newsletter