إِنَّ إِبۡرَٰهِيمَ كَانَ أُمَّةٗ قَانِتٗا لِّلَّهِ حَنِيفٗا وَلَمۡ يَكُ مِنَ ٱلۡمُشۡرِكِينَ

തീര്‍ച്ചയായും ഇബ്രാഹീം അല്ലാഹുവിന്ന് കീഴ്പെട്ടുജീവിക്കുന്ന, നേര്‍വഴിയില്‍ (വ്യതിചലിക്കാതെ) നിലകൊള്ളുന്ന ഒരു സമുദായം തന്നെയായിരുന്നു.(43) അദ്ദേഹം ബഹുദൈവവാദികളില്‍ പെട്ടവനായിരുന്നില്ല.

Surah സൂരത്ത് ഫാതിഹാ Ayat 120 Tafsir


43) ഒരു മാതൃകായോഗ്യനായ നേതാവിനെ കേന്ദ്രീകരിച്ചാണ് ഒരു ഉല്‍കൃഷ്ട സമൂഹം വളര്‍ന്നു വരുന്നത്. അങ്ങനെയുളള ഒരു നേതാവിനെ കേവലം ഒരു വ്യക്തിയായി കുറച്ചു കാണുന്നത് ശരിയല്ല. ഒരു സമുദായം അഥവാ സമൂഹം എന്ന വിശേഷണമാണ് അദ്ദേഹത്തിന് കൂടുതല്‍ ഇണങ്ങുന്നത്.

Sign up for Newsletter