അതായത് അവരവര്‍ക്കു തന്നെ ദ്രോഹം ചെയ്തുകൊണ്ടിരിക്കെ മലക്കുകള്‍ ഏതൊരു കൂട്ടരുടെ ജീവിതം അവസാനിപ്പിക്കുന്നുവോ അവര്‍ക്ക്. ഞങ്ങള്‍ യാതൊരു തിന്‍മയും ചെയ്തിരുന്നില്ല എന്ന് പറഞ്ഞ് കൊണ്ട് അന്നേരം അവര്‍ കീഴ്‌വണക്കത്തിന് സന്നദ്ധത പ്രകടിപ്പിക്കും(10) അങ്ങനെയല്ല, തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതിനെപ്പറ്റി അറിയുന്നവനാകുന്നു.
Surah സൂരത്ത് ഫാതിഹാ Ayat 28 Tafsir
10) ഭൂമിയില്‍ അതിരറ്റ ധിക്കാരം കാണിച്ചിരുന്നവരൊക്കെ പരലോകത്ത് വെച്ച് അല്ലാഹുവിന് കീഴ്‌പെട്ട് ജീവിക്കാന്‍ സന്നദ്ധത കാണിക്കുന്നതാണ്. പക്ഷെ, അതുകൊണ്ട് അവര്‍ക്ക് ഒരു പ്രയോജനവും ലഭിക്കുന്നതല്ല.
Surah സൂരത്ത് ഫാതിഹാ Ayat 28 Tafsir