يَتَوَٰرَىٰ مِنَ ٱلۡقَوۡمِ مِن سُوٓءِ مَا بُشِّرَ بِهِۦٓۚ أَيُمۡسِكُهُۥ عَلَىٰ هُونٍ أَمۡ يَدُسُّهُۥ فِي ٱلتُّرَابِۗ أَلَا سَآءَ مَا يَحۡكُمُونَ

അവന്ന് സന്തോഷവാര്‍ത്ത നല്‍കപ്പെട്ട ആ കാര്യത്തിലുള്ള അപമാനത്താല്‍ ആളുകളില്‍ നിന്ന് അവന്‍ ഒളിച്ചുകളയുന്നു. അപമാനത്തോടെ അതിനെ വെച്ചുകൊണ്ടിരിക്കണമോ, അതല്ല, അതിനെ മണ്ണില്‍ കുഴിച്ചുമൂടണമോ (എന്നതായിരിക്കും അവന്‍റെ ചിന്ത) ശ്രദ്ധിക്കുക: അവര്‍ എടുക്കുന്ന തീരുമാനം എത്ര മോശം!(20)

Surah സൂരത്ത് ഫാതിഹാ Ayat 59 Tafsir


20) തനിക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നിരിക്കുന്നുവെന്ന് അറിഞ്ഞാല്‍ അപമാനഭാരത്താല്‍ വീട്ടില്‍ ഒളിച്ചിരിക്കുന്ന അതേ വ്യക്തിയാണ് പ്രപഞ്ചസ്രഷ്ടാവായ അല്ലാഹുവിന് പെണ്‍മക്കളാണുളളതെന്ന് വാദിക്കുന്നത്. തനിക്ക് അഹിതമായിട്ടുളളത് അല്ലാഹുവിൻ്റെ പേരില്‍ ആരോപിക്കുമ്പോള്‍ അവന്‍ അല്ലാഹുവിൻ്റെ മഹത്വം ഗൗനിക്കൂന്നേയില്ല.

Sign up for Newsletter