അവര്‍ക്ക് ഇഷ്ടമില്ലാത്തതിനെ അവര്‍ അല്ലാഹുവിന് നിശ്ചയിക്കുന്നു. ഏറ്റവും ഉത്തമായിട്ടുള്ളതെന്തോ അത് തങ്ങള്‍ക്കുള്ളതാണെന്ന് അവരുടെ നാവുകള്‍ വ്യാജവര്‍ണന നടത്തുകയും ചെയ്യുന്നു. ഒട്ടും സംശയമില്ല. അവര്‍ക്കുള്ളത് നരകം തന്നെയാണ്. അവര്‍ (അങ്ങോട്ട്) മുമ്പില്‍ നയിക്കപ്പെടുന്നതാണ്.(21)
Surah സൂരത്ത് ഫാതിഹാ Ayat 62 Tafsir
21) അവരവര്‍ക്ക് ആണ്‍മക്കള്‍, അല്ലാഹുവിന് പെണ്‍മക്കള്‍, വിശിഷ്ടമായ സമ്പാദ്യങ്ങള്‍ അവരവര്‍ക്ക് അല്ലെങ്കില്‍ വ്യാജ ദൈവങ്ങള്‍ക്ക്, അല്ലാഹുവിന് (ദാനധര്‍മ്മങ്ങളായി) മോശമായ വിഭവങ്ങള്‍! ഈ നിലപാട് സ്വീകരിക്കുന്നവര്‍ക്കുളളതാണ് നരകം. അവരായിരിക്കും നരകത്തിലേക്ക് ആദ്യമായി ആനയിക്കപ്പെടുന്നവര്‍.
Surah സൂരത്ത് ഫാതിഹാ Ayat 62 Tafsir