وَٱللَّهُ أَخۡرَجَكُم مِّنۢ بُطُونِ أُمَّهَٰتِكُمۡ لَا تَعۡلَمُونَ شَيۡـٔٗا وَجَعَلَ لَكُمُ ٱلسَّمۡعَ وَٱلۡأَبۡصَٰرَ وَٱلۡأَفۡـِٔدَةَ لَعَلَّكُمۡ تَشۡكُرُونَ

നിങ്ങളുടെ മാതാക്കളുടെ ഉദരങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് യാതൊന്നും അറിഞ്ഞുകൂടാത്ത അവസ്ഥയില്‍ അല്ലാഹു നിങ്ങളെ പുറത്ത് കൊണ്ടുവന്നു.(29) നിങ്ങള്‍ക്കു അവന്‍ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും നല്‍കുകയും ചെയ്തു. നിങ്ങള്‍ നന്ദിയുള്ളവരായിരിക്കാന്‍ വേണ്ടി.

Surah സൂരത്ത് ഫാതിഹാ Ayat 78 Tafsir


29) സ്വന്തമായി ആഹാരം തേടാനും, കൂടുണ്ടാക്കാനും, ശത്രുക്കളില്‍ നിന്ന് രക്ഷ തേടാനുമുളള അറിവോടുകൂടിയാണ് ജന്തുക്കള്‍ പിറക്കുന്നത്. മനുഷ്യന്‍ ഒന്നും അറിയാത്തവനായി പിറന്നു വീഴുന്നു. പിന്നീട് അവന്‍ മറ്റു ജന്തുക്കള്‍ക്ക് നേടാന്‍ കഴിയാത്ത വിപുലമായ അറിവ് നേടുന്നു. ജന്തുവര്‍ഗ്ഗങ്ങളില്‍ നിന്ന് മനുഷ്യനെ വ്യത്യസ്തനാക്കുന്ന മൗലികമായ ഒരു സവിശേഷതയത്രെ ഇത്.

Sign up for Newsletter