أَوَلَمۡ يَرَوۡاْ أَنَّا نَأۡتِي ٱلۡأَرۡضَ نَنقُصُهَا مِنۡ أَطۡرَافِهَاۚ وَٱللَّهُ يَحۡكُمُ لَا مُعَقِّبَ لِحُكۡمِهِۦۚ وَهُوَ سَرِيعُ ٱلۡحِسَابِ

നാം (അവരുടെ) ഭൂമിയില്‍ ചെന്ന് അതിന്‍റെ നാനാവശങ്ങളില്‍ നിന്ന് അതിനെ ചുരുക്കിക്കൊണ്ടിരിക്കുന്നത് അവര്‍ കണ്ടില്ലേ?(17) അല്ലാഹു വിധിക്കുന്നു. അവന്‍റെ വിധി ഭേദഗതി ചെയ്യാന്‍ ആരും തന്നെയില്ല. അവന്‍ അതിവേഗത്തില്‍ കണക്ക് നോക്കുന്നവനത്രെ.

Surah സൂരത്ത് ഫാതിഹാ Ayat 41 Tafsir


17) ഒരു കാലത്ത് അറേബ്യ മുഴുവന്‍ ബഹുദൈവാരാധകരുടെ അധീനത്തിലായിരുന്നു. ഇസ്‌ലാമിന് അറേബ്യയുടെ ഭൂപടത്തില്‍ സ്ഥാനമുണ്ടായിരുന്നില്ല. എന്നാല്‍, ഇസ്‌ലാമിക പ്രബോധനവും, ധര്‍മസമരവും വിജയിച്ചു തുടങ്ങിയതോടെ ബഹുദൈവത്വത്തിന്‍റെ അധീശഭൂമികള്‍ ചുരുങ്ങിച്ചുരുങ്ങി വരികയും ക്രമേണ അറേബ്യ മുഴുക്കെ ഇസ്‌ലാമിക രാഷ്ട്രത്തിന്‍റെ ഭാഗമായി മാറുകയും പിന്നീട് ഇതര രാജ്യങ്ങളിലേക്ക് ഇസ്‌ലാം വ്യാപിക്കുകയും ചെയ്തു.

സൂരത്ത് ഫാതിഹാ All Verses

Sign up for Newsletter