സത്യനിഷേധികള്‍ക്ക് ഉദാഹരണമായി നൂഹിന്‍റെ ഭാര്യയെയും, ലൂത്വിന്‍റെ ഭാര്യയെയും അല്ലാഹു ഇതാ എടുത്തുകാണിച്ചിരിക്കുന്നു. അവര്‍ രണ്ടുപേരും നമ്മുടെ ദാസന്‍മാരില്‍ പെട്ട സദ്‌വൃത്തരായ രണ്ട് ദാസന്‍മാരുടെ കീഴിലായിരുന്നു. എന്നിട്ട് അവരെ രണ്ടുപേരെയും ഇവര്‍ വഞ്ചിച്ചു കളഞ്ഞു. അപ്പോള്‍ അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന് യാതൊന്നും അവര്‍ രണ്ടുപേരും ഇവര്‍ക്ക് ഒഴിവാക്കികൊടുത്തില്ല.(6) നിങ്ങള്‍ രണ്ടുപേരും നരകത്തില്‍ കടക്കുന്നവരോടൊപ്പം കടന്നുകൊള്ളുക എന്ന് പറയപ്പെടുകയും ചെയ്തു.
Surah സൂരത്ത് ഫാതിഹാ Ayat 10 Tafsir
6) രണ്ട് പ്രവാചകന്മാരുടെ ഭാര്യമാരായിട്ടും അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് രക്ഷ നല്കാന്‍ ആ ദാമ്പത്യബന്ധം അവര്‍ക്ക് സഹായകമായില്ല. അതുപോലെ തന്നെ മുഹമ്മദ് നബി(ﷺ)യുമായി കുടുംബബന്ധമുണ്ടായതിന്റെ പേരിലും ആര്‍ക്കും മോക്ഷം നേടാനാവില്ല. അവരവര്‍ സത്യവിശ്വാസം സ്വീകരിക്കുകയും സൽകര്‍മങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്‌തെങ്കിലല്ലാതെ.
Surah സൂരത്ത് ഫാതിഹാ Ayat 10 Tafsir