۞يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِنَّ كَثِيرٗا مِّنَ ٱلۡأَحۡبَارِ وَٱلرُّهۡبَانِ لَيَأۡكُلُونَ أَمۡوَٰلَ ٱلنَّاسِ بِٱلۡبَٰطِلِ وَيَصُدُّونَ عَن سَبِيلِ ٱللَّهِۗ وَٱلَّذِينَ يَكۡنِزُونَ ٱلذَّهَبَ وَٱلۡفِضَّةَ وَلَا يُنفِقُونَهَا فِي سَبِيلِ ٱللَّهِ فَبَشِّرۡهُم بِعَذَابٍ أَلِيمٖ,

സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു.(13) സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക.

Surah സൂരത്ത് ഫാതിഹാ Ayat 34 Tafsir


13) പ്രവാചകന്മാരെല്ലാം നിയോഗിക്കപ്പെട്ടത് മനുഷ്യരെ അല്ലാഹുവുമായി അടുപ്പിക്കാന്‍ വേണ്ടിയാണ്. യാതൊരു മധ്യവര്‍ത്തിയെയും കൂടാതെ പ്രപഞ്ചനാഥനോട് നേരിട്ട് പ്രാര്‍ത്ഥിക്കണമെന്ന് മനുഷ്യരെ പഠിപ്പിക്കാന്‍ വേണ്ടി. എന്നാല്‍ പുരോഹിതന്മാര്‍ എക്കാലത്തും ഇതിനെതിരാണ്. അല്ലാഹുവിനും സാധാരണ മനുഷ്യര്‍ക്കും മധ്യേ ഇടത്തട്ടുകാരായി വര്‍ത്തിച്ച് ചൂഷണം നടത്താന്‍ വേണ്ടി അവര്‍ വേദങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നു. ഫലത്തില്‍ മനുഷ്യരെ അല്ലാഹുവിൽ നിന്ന് അകറ്റുന്ന ജോലിയിലാണ് അവര്‍ ഏര്‍പ്പെട്ടുവരുന്നത്.

Sign up for Newsletter