ഒരു മനുഷ്യന്‍ തന്നെയാണ് അദ്ദേഹത്തിന് (നബിക്ക്) പഠിപ്പിച്ചുകൊടുക്കുന്നത് എന്ന് അവര്‍ പറയുന്നുണ്ടെന്ന് തീര്‍ച്ചയായും നമുക്കറിയാം. അവര്‍ ദുസ്സൂചന നടത്തിക്കൊണ്ടിരിക്കുന്നത് ഏതൊരാളെപ്പറ്റിയാണോ ആ ആളുടെ ഭാഷ അനറബിയാകുന്നു.(38) ഇതാകട്ടെ സ്പഷ്ടമായ അറബി ഭാഷയാകുന്നു.
Surah സൂരത്ത് ഫാതിഹാ Ayat 103 Tafsir
38) പൂര്‍വ്വവേദങ്ങള്‍ പഠിച്ച ഒരു റോമന്‍ അടിമ പറഞ്ഞുകൊടുക്കുന്ന കാര്യങ്ങള്‍ ഏറ്റു പറയുകയാണ് മുഹമ്മദ് നബി(ﷺ) ചെയ്യുന്നതെന്ന് ജല്‍പിച്ചവര്‍ക്കുളള മറുപടിയാണിത്. അറബിസാഹിത്യകാരന്മാരെ വെല്ലുവിളിക്കുന്ന ഒരു മഹദ്ഗ്രന്ഥത്തിലെ വചനങ്ങള്‍ ഒരു റോമന്‍ അടിമയുടെ വായില്‍ നിന്ന് വന്നതാണെന്ന് പറഞ്ഞാല്‍ സാമാന്യബുദ്ധിയുളള ആര്‍ക്കും അത് അംഗീകരിക്കാനാവില്ല.
Surah സൂരത്ത് ഫാതിഹാ Ayat 103 Tafsir