وَلَا تَكُونُواْ كَٱلَّتِي نَقَضَتۡ غَزۡلَهَا مِنۢ بَعۡدِ قُوَّةٍ أَنكَٰثٗا تَتَّخِذُونَ أَيۡمَٰنَكُمۡ دَخَلَۢا بَيۡنَكُمۡ أَن تَكُونَ أُمَّةٌ هِيَ أَرۡبَىٰ مِنۡ أُمَّةٍۚ إِنَّمَا يَبۡلُوكُمُ ٱللَّهُ بِهِۦۚ وَلَيُبَيِّنَنَّ لَكُمۡ يَوۡمَ ٱلۡقِيَٰمَةِ مَا كُنتُمۡ فِيهِ تَخۡتَلِفُونَ

ഉറപ്പോടെ നൂല്‍ നൂറ്റ ശേഷം തന്‍റെ നൂല്‍ പലയിഴകളാക്കി പിരിയുടച്ചു കളഞ്ഞ ഒരു സ്ത്രീയെപ്പോലെ നിങ്ങള്‍ ആകരുത്‌. ഒരു ജനസമൂഹം മറ്റൊരു ജനസമൂഹത്തേക്കാള്‍ എണ്ണപ്പെരുപ്പമുള്ളതാകുന്നതിന്‍റെ പേരില്‍ നിങ്ങള്‍ നിങ്ങളുടെ ശപഥങ്ങളെ അന്യോന്യം ചതിപ്രയോഗത്തിനുള്ള മാര്‍ഗമാക്കിക്കളയുന്നു.(36) അതു മുഖേന അല്ലാഹു നിങ്ങളെ പരീക്ഷിക്കുക മാത്രമാണ് ചെയ്യുന്നത്‌. നിങ്ങള്‍ ഏതൊരു കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നവരായിരിക്കുന്നുവോ ആ കാര്യം ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവന്‍ നിങ്ങള്‍ക്കു വ്യക്തമാക്കിത്തരിക തന്നെ ചെയ്യും.

Surah സൂരത്ത് ഫാതിഹാ Ayat 92 Tafsir


36) ഒരു വിഭാഗവുമായി -ഞങ്ങള്‍ നിങ്ങളെ ഏതവസരത്തിലും സഹായിച്ചുകൊളളാമെന്ന് സത്യം ചെയ്തു പറഞ്ഞുകൊണ്ട് - സഖ്യത്തിലേര്‍പെടുകയും, കൂടുതല്‍ പ്രബലരായ ഒരു വിഭാഗവുമായി സഖ്യം സ്ഥാപിക്കാന്‍ അവസരം കിട്ടുകയാണെങ്കില്‍ ആദ്യത്തെ വിഭാഗത്തിനെതിരായിട്ട് -അവരുമായി സഖ്യമുണ്ടാക്കുകയും ചെയ്യുന്ന പ്രവണതയാണ് ഇവിടെ വിമര്‍ശിക്കപ്പെടുന്നത്.

Sign up for Newsletter