ഇംറാന്‍റെ ഭാര്യ പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക:) എന്‍റെ രക്ഷിതാവേ, എന്‍റെ വയറ്റിലുള്ള കുഞ്ഞിനെ നിനക്കായ് ഉഴിഞ്ഞുവെക്കാന്‍ ഞാന്‍ നേര്‍ച്ച നേര്‍ന്നിരിക്കുന്നു.(4) ആകയാല്‍ എന്നില്‍ നിന്ന് നീ അത് സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ.
Surah സൂരത്ത് ഫാതിഹാ Ayat 35 Tafsir
4) ആണ്‍കുട്ടികളെ ബൈത്തുല്‍മുഖദ്ദസിലേക്ക് സേവകരാക്കാന്‍ നേര്‍ച്ച നേരുക എന്നത് അക്കാലത്ത് ഒരു സമ്പ്രദായമായിരുന്നു. ഈ സേവനം പെണ്‍കുട്ടികള്‍ക്ക് യോജിച്ചതായി അവര്‍ കരുതിയിരുന്നില്ല. എന്നിട്ടും മര്‍യമിൻ്റെ കര്യത്തില്‍ തൻ്റെ നേര്‍ച്ച നിറവേറ്റാന്‍ തന്നെ അവരുടെ മാതാവ് തീരുമാനിക്കുകയാണ് ചെയ്തത്.
Surah സൂരത്ത് ഫാതിഹാ Ayat 35 Tafsir