Quran Quote  : 

Quran-55:17 Surah Malyalam Translation,Transliteration and Tafsir(Tafseer).

????? ??????????????? ??????? ???????????????

രണ്ട് ഉദയസ്ഥാനങ്ങളുടെ രക്ഷിതാവും രണ്ട് അസ്തമന സ്ഥാനങ്ങളുടെ രക്ഷിതാവുമാകുന്നു അവന്‍.(5)

Surah Ayat 17 Tafsir (Commentry)


5) രണ്ട് ഉദയസ്ഥാനങ്ങള്‍, രണ്ട് അസ്തമനസ്ഥാനങ്ങള്‍ എന്നീ പദപ്രയോഗങ്ങള്‍ക്ക് ഉത്തരായന ദക്ഷിണായന കാലങ്ങളിലെ ഉദയാസ്തമനസ്ഥാനങ്ങള്‍ എന്നാണ് പല വ്യാഖ്യാതാക്കളും വിശദീകരണം നല്കിയിട്ടുള്ളത്. പൂര്‍വാര്‍ധഗോളത്തിലുള്ളവര്‍ക്ക് സൂര്യോദയം അനുഭവപ്പെടുന്ന സമയത്ത് പശ്ചിമാര്‍ദ്ധ ഗോളത്തിലുള്ളവര്‍ക്ക് സൂര്യാസ്തമനമായിരിക്കും അനുഭവപ്പെടുന്നത്. പൂര്‍വാര്‍ദ്ധഗോളത്തിലുള്ളവര്‍ക്ക് അസ്തമനമാകുമ്പോള്‍ പശ്ചിമാര്‍ദ്ധഗോളത്തിലുള്ളവര്‍ക്ക് ഉദയമായിരിക്കും. അപ്പോള്‍ രണ്ട് അര്‍ധഗോളങ്ങളിലുള്ളവര്‍ക്ക് വ്യത്യസ്തങ്ങളായ രണ്ട് ഉദയസ്ഥാനങ്ങളും രണ്ട് അസ്തമനസ്ഥാനങ്ങളും അനുഭവപ്പെടുന്നു. ഇതുമാകാം 'മശ്‌രിഖൈനി', 'മഗ്‌രിബൈനി' എന്നീ പദങ്ങളുടെ വിവക്ഷ. 70:40ലെ 'പല ഉദയസ്ഥാനങ്ങളുടെയും പല അസ്തമന സ്ഥാനങ്ങളുടെയും നാഥന്‍' എന്ന വാക്ക് ഉദയാമസ്തമനസ്ഥാനങ്ങള്‍ ആപേക്ഷികമായി മാറിക്കൊണ്ടിരിക്കുന്നവയാണ് എന്ന് സൂചിപ്പിക്കുന്നു.

Surah All Ayat (Verses)

Sign up for Newsletter