Quran Quote  :  Verily this(Muslim) community of yours is a single community, and I am your Lord; so worship Me. - 21:92

Quran-34:14 Surah Malyalam Translation,Transliteration and Tafsir(Tafseer).

فَلَمَّا قَضَيۡنَا عَلَيۡهِ ٱلۡمَوۡتَ مَا دَلَّهُمۡ عَلَىٰ مَوۡتِهِۦٓ إِلَّا دَآبَّةُ ٱلۡأَرۡضِ تَأۡكُلُ مِنسَأَتَهُۥۖ فَلَمَّا خَرَّ تَبَيَّنَتِ ٱلۡجِنُّ أَن لَّوۡ كَانُواْ يَعۡلَمُونَ ٱلۡغَيۡبَ مَا لَبِثُواْ فِي ٱلۡعَذَابِ ٱلۡمُهِينِ

നാം അദ്ദേഹത്തിന്‍റെ മേല്‍ മരണം വിധിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ ഊന്നുവടി തിന്നുകൊണ്ടിരുന്ന ചിതല്‍ മാത്രമാണ് അദ്ദേഹത്തിന്‍റെ മരണത്തെപ്പറ്റി അവര്‍ക്ക് (ജിന്നുകള്‍ക്ക്‌) അറിവ് നല്‍കിയത്‌.(7) അങ്ങനെ അദ്ദേഹം വീണപ്പോള്‍, തങ്ങള്‍ക്ക് അദൃശ്യകാര്യം അറിയാമായിരുന്നെങ്കില്‍ അപമാനകരമായ ശിക്ഷയില്‍(8) തങ്ങള്‍ കഴിച്ചുകൂട്ടേണ്ടിവരില്ലായിരുന്നു എന്ന് ജിന്നുകള്‍ക്ക് ബോധ്യമായി.

Surah Ayat 14 Tafsir (Commentry)


7) മനുഷ്യര്‍ക്ക് അറിയാത്ത ചില കാര്യങ്ങള്‍ അറിയാനും, മനുഷ്യകഴിവിനപ്പുറത്തുള്ള ചിലതൊക്കെ ചെയ്യാനും ജിന്നുകള്‍ക്ക് കഴിവുണ്ട്. എന്നാൽ മനുഷ്യരുടെ അറിവിനെ തട്ടിച്ചുനോക്കിയാൽ ചിലതൊക്കെ ജിന്നുകള്‍ക്ക് കൂടുതലായി അറിയാമെന്നല്ലാതെ അദൃശ്യജ്ഞാനം അവരുടെ പക്കലില്ല. നിരുപാധികം അദൃശ്യമറിയുന്നവൻ അല്ലാഹു മാത്രമാണ്. ഒരു സൃഷ്ടിക്കും അതറിയില്ല. ജിന്നുകളെയാണ് അല്ലാഹു സുലൈമാന്‍ നബി(عليه السلام)ക്ക് കീഴ്‌പ്പെടുത്തിക്കൊടുത്തത്. അവിടുന്ന് ഒരു വടിയില്‍ ഊന്നി നിന്നുകൊണ്ട് ജോലിയുടെ മേല്‍നോട്ടം വഹിക്കവെയാണ് അവിടുത്തേക്ക് മരണം വന്നത്തിയത്. പക്ഷെ ജിന്നുകള്‍ ആ കാര്യം അറിഞ്ഞില്ല. അദ്ദേഹം നിന്നു നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന വിചാരത്തോടെ അവര്‍ അവിശ്രമം ജോലി ചെയ്തുപോന്നു. നാളുകള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ ഊന്നുവടി ചിതല്‍ തിന്നിട്ട് അവിടുത്തെ തിരുശരീരം മറിഞ്ഞു വീണപ്പോള്‍ മാത്രമാണ് മരണത്തെപറ്റി അവര്‍ അറിഞ്ഞത്. ബെത്തുല്‍മുഖദ്ദസിന്റെ നിര്‍മ്മാണ ജോലി മുടങ്ങാതെ മുന്നേറാന്‍ അല്ലാഹു സ്വീകരിച്ച ഒരു തന്ത്രമായിരിക്കാം ഇത്. 8) നിരന്തരമായ നിര്‍മ്മാണജോലികള്‍ നിര്‍ബന്ധിതരായി ചെയ്യേണ്ടിവന്ന ജിന്നുകള്‍ അതൊരു ശിക്ഷയെന്നോണമാണ് ഗണിച്ചത്.

Surah All Ayat (Verses)

Sign up for Newsletter